എല്ലാ വീട്ടിലും കുടിവെള്ളം.
Sunday 26 February 2023 1:05 AM IST
മുണ്ടക്കയം . എല്ലാം കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മുണ്ടമറ്റം കുഴൽ കിണർ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അദ്ധ്യക്ഷനായിരുന്നു. ഭൂജലവകുപ്പ് സൂപ്രണ്ട് എസ് വിമൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ തുടങ്ങിയവർ പങ്കെടുത്തു