കുട്ടികളെ സർഗവാസനയ്ക്കനുസരിച്ച് പഠിപ്പിക്കണം: ഋഷിരാജ് സിംഗ്
Sunday 26 February 2023 1:42 AM IST
ഉഴമലയ്ക്കൽ: കുട്ടികളെ സർഗവാസനയ്ക്കനുസരിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും തയാറാകണമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്.ഉഴമലയ്ക്കൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ ഇടപെടലെന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ജി.ലില്ലി അദ്ധ്യക്ഷത വഹിച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ജി.ഹരികുമാർ മുഖ്യാതിഥിയായി.ശാഖാ വൈസ് പ്രസിഡന്റ് എം.നകുലൻ,പഞ്ചായത്തംഗം ഒ.എസ്.ലത,ബി.നാഗപ്പൻ നായർ,എസ്.എം.സി ചെയർമാൻ എസ്.എൻ.ബിജു,പി.ടി.എ വൈസ് പ്രസിഡന്റ് എം.ദീപു,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ,സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം ആർ.സബിൻ തുടങ്ങിയവർ പങ്കെടുത്തു.