ജില്ലാ പഞ്ചായത്ത് വികസന സെമിനാർ.

Monday 27 February 2023 12:58 AM IST

കോട്ടയം . ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവൻ പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, മഞ്ജു സുജിത്ത്, ടി എൻ ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, പി എസ് പുഷ്പമണി, രാധാ വി നായർ, നിർമ്മല ജിമ്മി, ജോസ് പുത്തൻകാല, പി.എം.മാത്യു, പി.ആർ. അനുപമ, ഹേമലത പ്രേംസാഗർ, ഹൈമി ബോബി, ഗിരീഷ് എസ്.നായർ, എം എൻ പ്രിയ , വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.