മൈലക്കര ലൂഥറൻ എൽ.പി സ്കൂൾ വാർഷികം
Sunday 26 February 2023 2:06 AM IST
കള്ളിക്കാട്:കള്ളിക്കാട് മൈലക്കര ലൂഥറൻ എൽ.പി സ്കൂൾ വാർഷികോഘോഷം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ മുഖ്യാതിഥിയായി.കവി അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി.വിവിധ മത്സര വിജയികളെ അനുമോദിച്ചു.ഇക്കോ ക്ലബ് കുഞ്ഞുങ്ങൾക്കാവശ്യമായ യൂണിഫോം കാട്ടാക്കട റോട്ടറി ക്ലബ് വിതരണം ചെയ്തു.റവ. എം.മോഹനൻ,ഗ്രാമ പഞ്ചായത്തംഗം എൽ.സാനുമതി,ബ്ലോക്ക് പഞ്ചായത്തംഗം എം.സതീഷ് കുമാർ,റവ.സാം.ബി.എം, ബി.വിനോദ് കുമാർ,ബീന പ്രസീദ്,ശ്രീജിത്ത് ബാലചന്ദ്രൻ നായർ ,വി.അജയകുമാർ,സാജൻ തുടങ്ങിയവർ പങ്കെടുത്തു.