അമല പോളിന്റെ ജംഗിൾ ബുക്ക് !
സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ബാലിയിൽ അവധി ആഘോഷിക്കുകയാണ് അമല പോൾ. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കയറി കുതിച്ചുചാടുന്ന അമല പോളിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വെള്ളച്ചാട്ടത്തിനിടയിലൂടെ ഉൗഞ്ഞാലുകെട്ടി ആടിയും അടിച്ചുപൊളിക്കുകയാണ് അമല. അമലയുടെ സാഹസികത കണ്ടു അത്ഭുതപ്പെടുകയാണ് ആരാധകർ. നടൻ ചെമ്പൻ വിനോദ് ഉൾപ്പെടെയുള്ളവർ അമലയെ അഭിനന്ദിച്ച് രംഗത്ത് എത്തി. ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി.അതേസമയം ദ് ടീച്ചർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്തിയ അമല പോൾ ഇതാദ്യമായി മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ അഭിനയിച്ചു. പൃഥ്വിരാജ് - ബ്ളസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമല പോൾ ചിത്രം. അജയ് ദേവ്‌ഗണിന്റെ നായികയായി ഭോലയിലൂടെ ബോളിവുഡിലേക്കും പ്രവേശിച്ചു.