പരപ്പാറ വാർഡ് എ.ഡി.എസ് വാർഷികം

Sunday 26 February 2023 1:58 AM IST

വിതുര:തൊളിക്കോട് പഞ്ചായത്ത് പരപ്പാറ വാർഡ് എ.ഡി.എസ് വാർഷികസമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് അദ്ധ്യക്ഷ റസിയ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ തോട്ടുമുക്ക് അൻസർ,അനുതോമസ്,പരപ്പാറ വാർഡ്‌മെമ്പർ ചായംസുധാകരൻ,ചായം വാർഡ്‌മെമ്പർ ആർ.ശോഭനകുമാരി,തുരുത്തിവാർഡ്‌ മെമ്പർ എൻ.എസ്.ഹാഷിം,പുളിമൂട് വാർഡ്‌മെമ്പർ ജെ.അശോകൻ,തൊളിക്കോട് ടൗൺവാർഡ്‌ മെമ്പർ ഷെമിഷംനാദ്,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,മാങ്കാട് സുകുമാരൻ, പി.നസീർ, രഘുനാഥൻനായർ,രാജേന്ദ്രൻദർപ്പ, മിനി, സുഷമ, ജ്യോതി, രമേശ്, ഷിജി, ഷീബ,സജീന, അനിത,അംമ്പിളി, ശോഭിത എന്നിവർ പങ്കെടുത്തു.