കാണിക്കവഞ്ചി മോഷണം
Sunday 26 February 2023 1:45 AM IST
അമ്പലപ്പുഴ: എസ്.എൽ.ഡി.പി യോഗം തകഴി വടക്ക് 3335-ാം നമ്പർ ശാഖയിലെ ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി മോഷണം പോയി. തകഴി ആറാട്ട് റോഡിന്റെ സമീപം വച്ചിരുന്ന കാണിക്കവഞ്ചിയാണ് മോഷണം പോയത്. 4 മാസത്തിന് മുമ്പാണ് കാണിക്കവഞ്ചി തുറന്നത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.