സി.പി.ഐ രാഷ്ട്രീയ വിശദീകരണ യോഗം
Sunday 26 February 2023 2:58 AM IST
നെടുമങ്ങാട്:അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഇറയംകോട് സി.പി.ഐ ബ്രാഞ്ച് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ.കെ.എസ് ഉദ്‌ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കച്ചാണി ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗം മാവിറവിള രവി സന്നിഹിതനായിരുന്നു.അരുവിക്കര ഗ്രാമപഞ്ചായത്ത് ഭരണമാറ്റത്തിന്റെ ഭാഗമായി പുതിയ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആർ കലയ്ക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രേണുക രവിക്കും സ്വീകരണം നൽകി.ചെറിയകൊണ്ണി ബ്ളോക്ക് ഡിവിഷൻ മെമ്പർ അരുവിക്കര വിജയൻ നായർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.എ.റഹീം,ലോക്കൽ കമ്മിറ്റി നേതാക്കളായ എൻ.മനോഹരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.