പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറി വാർഷികം

Sunday 26 February 2023 12:00 AM IST

ബാലരാമപുരം: പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറിയുടെ മുപ്പത്തിയൊൻപതാമത് വാർഷികാഘോഷം നടന്നു.ലഹരിവിരുദ്ധ വിളംബരജാഥയും യുവജനസമ്മേളനവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം,​പി.ക്രിസ്തുദാസ്,​ജെ.എസ് സമ്പത്ത് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി ഡയറക്ടർ ബോർഡ് മെമ്പർ കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. 12 ന് നടന്ന കാവ്യസന്ധ്യ ഡോ.രവീന്ദ്രൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.തലയൽ മനോഹരൻ നായർ,​ സുമേഷ് കൃഷ്ണൻ,​ സനൽ ഡാലുംമുഖം,​നന്ദഗോപൻ,മണികണ്ഠൻ മണലൂർ,​ അഖിലൻ ചെറുകോട്,​കോട്ടുകാൽ ശ്യാമപ്രസാദ് എന്നിവർ കവിതാലാപനം നടത്തി.ആനന്ദ്.ജി നാഥ് സ്വാഗതവും കുമാർ നന്ദിയും പറഞ്ഞു.പൊതുസമ്മേളനം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ പ്രസന്നകുമാർ,​ സി.പി.ഐ നേതാവ് മോഹനൻ നായർ,​ അഡ്വ.തലയൽ പ്രകാശ്,​ എൻ.ഹരിഹരൻ നായർ,​ ഗ്രന്ഥശാല സെക്രട്ടറി ഗോപിനാഥൻ,​ അജികുമാർ,​ടി.സുരേന്ദ്രൻ,​സമ്പത്ത് എന്നിവർ സംസാരിച്ചു.