'രോഗമില്ലാത്ത ഗ്രാമം': മെഡിക്കൽ ക്യാമ്പുമായി പാറശാല ബ്ലോക്ക്
പാറശാല:രോഗമില്ലാത്ത ഗ്രാമം രണ്ടാംഘട്ട പദ്ധതിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ നിർവഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ കാക്കറവിള സി.എസ്.ഐ ചർച്ച് മില്ലേനിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ അദ്ധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജുനൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ, ബ്ലോക്ക് മെമ്പർമാരായ എം.കുമാർ, ജെ.സോണിയ, ഗ്രാമ പഞ്ചായത്ത് മെമ്പർ കുമാരി ലീല, ഡോ.ജെയിൻ, പി.എസ്.മേഘവർണ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറു ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കഴിഞ്ഞ വർഷമാണ് 'രോഗമില്ലാത്ത ഗ്രാമം' ആരംഭിച്ചത്. വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.