വേനൽച്ചൂടി​ൽ കരുതലാകാം

Sunday 26 February 2023 1:02 AM IST
വേനൽച്ചൂടി​ൽ കരുതലാകാം

ആലപ്പുഴ: വേനൽ ചൂട് വർദ്ധിച്ചതോടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം. . കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ലെന്നും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും അറി​യി​പ്പി​ൽ പറയുന്നു.

ജാഗ്രത നിർദ്ദേശങ്ങൾ

നിർജലീകരണം തടയാൻ പരമാവധി ശുദ്ധജലം കുടിക്കുക

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർദ്ധിക്കാൻ സാധ്യത

ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷാഹാളുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം

*ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടണം

*വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുക

*പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധിക്കണം