ബ്ളോക്ക് വാർഷിക സമ്മേളനം

Sunday 26 February 2023 1:06 AM IST
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ളോക്ക് വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ളോക്ക് വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് എ.അബ്ദുക്കുട്ടി അദ്ധ്യക്ഷനായി. ബ്ളോക്ക് സെക്രട്ടറി സി.വി. പീതാംബരൻ റിപ്പോർട്ടവതരണവും ഖജാൻജി ആർ.രാമൻകുട്ടി നായർ വാർഷിക കണക്കവതരണവും നടത്തി. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.ഗോപി, എൻ.എ. വത്സല, എൻ.ശശിധരപണിക്കർ, യൂണിറ്റ് പ്രസിഡന്റുമാരായ എച്ച്. സുബൈർ, എസ്. സുഗുണൻ, വി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിന് ബ്ളോക്ക് ജോ.സെക്രട്ടറി കെ. ഭാസി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.വേണു നാഥൻ നന്ദിയും പറഞ്ഞു. കെ.ഗോപി പ്രസിഡന്റും വി. ശർമ്മദ സെക്രട്ടറിയും എം.ഡി. ശശിധരൻ ഖജാൻജിയുമായ കമ്മറ്റിയെ തെരഞ്ഞെടുത്തു.