സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളിലും ഒരു മാസത്തിനകം കാമറ: ആന്റണി രാജു
ആലപ്പുഴ: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളിലും ഒരു മാസത്തിനകം ക്യാമറ ഘടിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ജനാധിപത്യ കേരളാകോൺഗ്രസ് ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മോട്ടോർ വാഹന രംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച കാര്യക്ഷമത കൈവരിക്കാൻ കഴിഞ്ഞു. സേവനങ്ങൾ മുഴുവൻ ഡിജിറ്റലാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്നും ആന്റണി രാജു പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മൻ ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്, എൻ.സത്യൻ, അഡ്വ.ഷിബു മണല, മംഗലത്ത് ചന്ദ്രശേഖരപിള്ള, സാജൻ സെബാസ്റ്റ്യൻ, ടിറ്റി.എം.വർഗീസ്, അഗസ്റ്റിൻ കരിമ്പുംകാല, തോമസ് ജോസഫ്, തോമസ് കോര, ജേക്കബ് സാണ്ടർ, ബിനോസ് കണ്ണാട്ട്, സണ്ണിച്ചൻ പുത്തൻപുര, നാസർ പൈങ്ങാമഠം, സാബു ഏബ്രഹാം, തോമസ് ആന്റണി, ജോമോൻ കൊട്ടുപ്പള്ളി,എന്നിവർ സംസാരിച്ചു.