സംഭാവന കൂപ്പൺ വിതരണോദ്ഘാടനം
Sunday 26 February 2023 1:08 AM IST
അമ്പലപ്പുഴ :കരൂർ കോവിൽപ്പറമ്പ് ശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിലെ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം അമ്പലപ്പുഴ സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള നിർവ്വഹിച്ചു. വടക്കേ മുത്തലം വിജയൻ നായർ ആദ്യ കൂപ്പൺ സമൂഹ പെരിയോനിൽ നിന്ന് ഏറ്റുവാങ്ങി. മാർച്ച് 22 ന് കാപ്പുകെട്ടി ആരംഭിച്ച് ഏപ്രിൽ ഒന്നിന് മഞ്ഞൾ നീരാട്ടോടെ ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും. യോഗത്തിൽ എൽ.ചിദംബരൻ അദ്ധ്യക്ഷനായി. എൽ.രാജഗോപാൽ, ശെൽവരാജ് കല്ലംപറമ്പ്, നാഗപ്പൻ തുണ്ടളം , രാജൻ തുടങ്ങിയവർ സംസാരിച്ചു.