കീടബാധ നിയന്ത്രണ പരിശീലനം

Sunday 26 February 2023 1:14 AM IST
പുറക്കാട് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകർക്കായി സംഘടിപ്പിച്ച കീടബാധ നിയന്ത്രണ പരിശീലനവും ,ബോധവൽക്കരണ ക്ലാസും പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ. എസ് .സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : പുറക്കാട് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകർക്കായി കീടബാധ നിയന്ത്രണ പരിശീലനവും ,ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പുറക്കാട് തരംഗം വയനശാല ഹാളിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എ. എസ് .സുദർശനൻ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അസിസ്റ്റൻറ് പ്രൊഫ. ജ്യോതി സാറാ ജേക്കബ് ക്ലാസുകൾ നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രീതി, കൃഷി ഓഫീസർ ധനലക്ഷ്മി, അസിസ്റ്റൻറ് കൃഷിഓഫീസർമാരായ ദീപ, റസീന, വാർഡ് മെമ്പർ ഡി. മനോജ്,എന്നിവർ നേതൃത്വം നൽകി.