കെ.എസ്.എസ്.പി.യു ചേർത്തല ബ്ലോക്ക് വാർഷിക സമ്മേളനം

Sunday 26 February 2023 1:15 AM IST
കെ.എസ്.എസ്.പി.യു ചേർത്തല ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കെ.എസ്.എസ്.പി.യു ചേർത്തല ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എൻ.ഗോപാലകൃഷ്ണപണിക്കർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എൻ.സരസമ്മ അനുസ്മരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.ചന്ദ്രശേഖരൻ സംഘടനാ റിപ്പോർട്ടും,സെക്രട്ടറി കെ.എൻ.ബാലചന്ദ്രബാബു വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.ട്രഷറർ ഡി.അപ്പുക്കുട്ടൻ വാർഷിക കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം ബി.ശോഭ വരണാധികാരിയായി. ജോയിന്റ് സെക്രട്ടറി ജി.കാർത്തികേയൻ സ്വാഗതവും പി.ഐ.വർഗീസ് നന്ദിയും പറഞ്ഞു.