സവാക്ക് ജില്ലാ സ്പെഷ്യൽ കൺവൻഷൻ
ചേർത്തല:സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ (സവാക്ക്) നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പെഷ്യൽ കൺവൻഷൻ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ വിനോദ് കുമാർ അചുംബിത അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ പുന്നപ്ര മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം സംഘടനാ റിപ്പോർട്ടും പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്ത് പ്രഭാഷണവും നടത്തി.കാഥികൻ ഇടക്കൊച്ചി സലിംകുമാർ,ഉമേഷ് എം.സാലിയാൻ,നെടുമുടി അശോക് കുമാർ,വിജയൻ മാവുങ്കൽ,ദിലീപ് ചെറിയനാട്,പി.കെ.വിജയൻ,രാജേശ്വരി എന്നിവർ സംസാരിച്ചു. കൺവീനർ പി.എസ്. സുഗന്ധപ്പൻ സ്വാഗതവും തോമസ് വള്ളിക്കാടൻ നന്ദിയും പറഞ്ഞു.ഫോക് ലോർ അക്കാദമി അവാർഡ് നേടിയ അടിശേരി യു.ഭാസ്‌കരൻ മാസ്റ്ററെയും,സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളായ മഹേശ്വർ മധുവിനെയും,മഹിമ മനോജിനെയും സവാക്ക് സംസ്ഥാന കലാ ജാഥയിൽ പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു.പുതിയ ഭാരവാഹികളായി തോമസ് വള്ളിക്കാടൻ (പ്രസിഡന്റ് ),ചേർത്തല രാജൻ,രാമകൃഷ്ണപണിക്കർ,ചന്ദ്രശേഖരൻനായർ (വൈസ് പ്രസിഡന്റുമാർ )പി.നളിനപ്രഭ (സെക്രട്ടറി),മംഗളൻ തൈക്കൽ,അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ),പി.എസ്.സുഗന്ധപ്പൻ (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.