വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണം
Sunday 26 February 2023 1:22 AM IST
കുട്ടനാട് : വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വ്യാപാരി ആശ്വാസ് പദ്ധതിയുടെ രാമങ്കരി മേഖലാ അംഗത്വ ഫോറം വിതരണ പരിപാടി ജില്ലാ കൺവീനർ കെ പി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. യൂണിറ്റ് ഭാരവാഹികളായ വിപിനേന്ദ്രൻ, ജോഷി കറുകയിൽ, സന്തോഷ് നാലുപറ ജോസ് ജോസഫ് , ജോസഫ് അലക്സാണ്ടർ മിനി ഐസക് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.ആർ.ജയൻ സ്വാഗതവും ജോമോൻ പത്തിൽച്ചിറ നന്ദിയും പറഞ്ഞു