ദന്തപരിശോധനയും ബോധവത്കരണ ക്ലാസും

Sunday 26 February 2023 1:25 AM IST
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി റോട്ടറി ഡിസ്ട്രിക്ടിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടയാൽ സെന്റ് മേരീസ് സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ദന്ത പരിശോധനയും ബോധവത്കരണ ക്ലാസും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി റോട്ടറി ഡിസ്ട്രിക്ടിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടയാൽ സെന്റ് മേരീസ് സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ദന്തപരിശോധനയും ബോധവത്കരണ ക്ലാസും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു.റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.സി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, ഗോപിനാഥൻ നായർ, പി.എ.ജാക്‌സൺ, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.