വാർഷിക സമ്മേളനം

Saturday 25 February 2023 11:33 PM IST

കണ്ണൂർ:കേരള സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ കണ്ണൂർ കോർപ്പററേഷൻ നോർത്ത് ഡിവിഷൻ 31 ാം വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു എ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.ആർ. സുനിൽകുമാർ റിപ്പോർട്ടും സി.വി. ദിലീപ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു .കെ.എം. ബാല ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംഘടന റിപ്പോർട്ട് ജില്ലാ സെകട്ടരി പി.പ്രഭാകരൻ അവതരിപ്പിച്ചു. സംസ്ഥാന കമ്മി​റ്റി അംഗം കെ.കൃഷ്ണൻ ,എം.വി.രാമ ചന്ദ്രൻ , സി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. മാസിക അവാർഡ് വിതരണം കെ.കൃഷ്ണൻ നിർവ്വഹിച്ചു. ഭാരവാഹികളായി അഡ്വ:എം.പി.സതീശൻ (പ്രസിഡന്റ്) പി.വി.രത്‌നാകരൻ, എ.ശ്യാമള ദേവി, പി.സതീദേവി, ആർ.സുനിൽകുമാർ (സെക്രട്ടറി ) കെ.എം.ബാലചന്ദ്രൻ, ഇ.വിനോദ്, ഇ.നന്ദിനി ( ജോ:സെക്രട്ടറിമാർ ) സി.വി.ദിലീപ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.