ശ്രീ ധർമ്മ ശാസ്താ വിദ്യാനികേതൻ വാർഷികം ആഘോഷിച്ചു
Sunday 26 February 2023 1:11 AM IST
മേലൂർ : ശ്രീ ധർമ്മ ശാസ്താ വിദ്യാനികേതനിൽ വാർഷികം ആഘോഷിച്ചു. ഹൈക്കോടതി റിട്ട: ഡെപ്യൂട്ടി രജിസ്ട്രാർ കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ജഗദ് ഗുരു ട്രസ്റ്റ് ചെയർമാൻ പത്മനാഭസ്വാമി ദീപം തെളിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് എ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ പി.കെ.സുബ്രഹ്മണ്യൻ മെമന്റോ സമർപ്പണം നടത്തി. സമ്മാന വിതരണം വിദ്യാലയ സമിതി രക്ഷാധികാരി വി.വേണുഗോപാൽ, കേരള കൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്.കിരൺ എന്നിവർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സി.എം.റോഷ്‌നി സ്വാഗതവും സ്റ്റാഫ് പ്രതിനിധി സൗമ്യ രൂപേഷ് നന്ദിയും പറഞ്ഞു.