ലയൺസ് ക്ലബ്ബ് ഉദ്ഘാടനം
Sunday 26 February 2023 1:13 AM IST
കാടുകുറ്റി: ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനവും സ്ഥാനാരോഹണവും ഡിസ്ട്രിക് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ടോണി എനോക്കാരൻ ഇൻസക്ഷൻ സെറിമണിയും ജെയിംസ് വളപ്പില സ്ഥാനാരോഹണവും നടത്തി. പ്രസിഡന്റായി അഡ്വ.സി.ഐ.വർഗീസ്, സെക്രട്ടറിയായി ഷിബു വട്ടോലിയും വീനോജ് കെ.ജോസ് ട്രഷററായും ചുമതലയേറ്റു. ജോർജ്ജ് മോറേലി, പി.തങ്കപ്പൻ, ഡേവിസ്, ഷോജോ വെളിയത്ത്, തോമസ് റാഫി, ബെന്നി ആന്റണി, മുൻ മന്ത്രി ജോസ് തെറ്റയിൽ എന്നിവർ സംബന്ധിച്ചു.