ആനയെഴുന്നള്ളിപ്പിന് കളക്ടറുടെ അനുമതി

Sunday 26 February 2023 1:19 AM IST

തൃശൂർ : പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ ആന എഴുന്നള്ളിപ്പിന് കളക്ടർ അനുമതി നൽകി. നേരത്തെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ ആനയെഴുന്നള്ളിപ്പിനുള്ള അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ആന എഴുന്നള്ളിപ്പിന് അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ കളക്ടർ അനുമതി നൽകുകയായിരുന്നു.