വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം
Sunday 26 February 2023 1:23 AM IST
തൃശൂർ : വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയ സമ്മേളനം മാർച്ച് 1 ന് രാവിലെ 10ന് കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ വ്യാപാരി മിത്ര ഏറ്റുവാങ്ങും. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രവീന്ദ്രൻ കായിക രംഗത്തെ പ്രതിഭകളെ ആദരിക്കും. ജില്ലാ സമ്മേളനം മാർച്ച് 26, 27, 28 തീയതികളിൽ റീജ്യണൽ തിയേറ്ററിൽ നടക്കുമെന്ന് ഏരിയ പ്രസിഡന്റ് കെ.കേശവദാസ്, സെക്രട്ടറി ജോയ് പ്ലാശേരി, ട്രഷറർ സേവ്യർ ചിറയത്ത് എന്നിവർ പറഞ്ഞു.