പഴ്സ് മോഷണം: പ്രതി അറസ്റ്രിൽ

Sunday 26 February 2023 1:41 AM IST

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബിൽ മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോതമംഗലം നെല്ലിക്കുഴി വെള്ളക്കാമുറ്റം വീട്ടിൽ ഫെസലിനെയാണ് (44) മരട് പൊലീസ് അറസ്റ്റുചെയ്തത്. വൈറ്റില മൊബിലിറ്റി ഹബിൽ ബസ് കയറാൻ നിന്നയാളുടെ ഷോൾഡർ ബാഗിൽനിന്ന് 1000 രൂപയും വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡ് എന്നിവ അടങ്ങിയ പഴ്‌സ് മോഷ്ടിക്കുകയായിരുന്നു.