കഞ്ചാവുമായി ഒരാൾ പിടിയിൽ

Sunday 26 February 2023 1:46 AM IST

പുനലൂർ: ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് കഞ്ചാവുമായി ഒരാൾ പിടിയിൽ. ഉറുകുന്ന് അണ്ടൂർ പച്ച അശ്വതി ഭവനിൽ അശോകനെയാണ് കഴിഞ്ഞ ദിവസം തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്.സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘം മേഖലയിൽ സജീവമാണെന്ന പരാതിയെ തുടർന്ന് സ്കൂൾ പരിസരത്ത് മഫ്തിയിൽ എത്തിയ പൊലീസ് ഇയാളെ പിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇയാളുടെ വീടിനോട് ചേർന്ന് പുരയിടത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയ കേസിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തെന്മല എസ്.എച്ച്.ഒ കെ.ശ്യാം, എസ്.ഐ സുബിൻ തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്, അനീഷ്, രഞ്ജിത്ത് അനുപ് എന്നിവരടങ്ങുന്ന സംഘമാണ് അശോകനെ പിടികൂടിയത്.