നെവാഡയിൽ വിമാനം തകർന്ന് 5 മരണം

Sunday 26 February 2023 6:29 AM IST

ന്യൂയോർക്ക് : യു.എസിൽ പടിഞ്ഞാറൻ നെവാഡയിൽ മെഡിക്കൽ സർവീസ് വിമാനം തകർന്ന് അഞ്ച് മരണം. പി.സി - 12 ചെറുവിമാനത്തിലുണ്ടായിരുന്ന രോഗി, ബന്ധു, പൈലറ്റ്, നഴ്സ്, പാരമെഡിക് എന്നിവരാണ് മരിച്ചത്. സ്റ്റേജ്‌കോച്ച് നഗരത്തിന് സമീപം ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.15ഓടെ വിമാനത്തെ കാണാതാവുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം വിമാനം തകർന്ന നിലയിൽ കണ്ടെത്തി.