പാകിസ്ഥാന് ചൈനീസ് വായ്പ: ആശങ്കയുമായി യു.എസ്
Sunday 26 February 2023 6:33 AM IST
വാഷിംഗ്ടൺ: ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും ചൈന വായ്പകൾ നൽകുന്നതിൽ ആശങ്കയറിയിച്ച് യു.എസ്. കടം കൊടുക്കുന്ന രാജ്യങ്ങളെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ചൈന നിർബന്ധിച്ചേക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലൂ പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അവരുടേതായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുമെന്നും ലൂ വ്യക്തമാക്കി. ചൈനയിൽ നിന്ന് 700 മില്യൺ ഡോളറിന്റെ വായ്പ ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ അറിയിച്ചിരുന്നു.