ജപ്പാനിൽ ഭൂചലനം

Sunday 26 February 2023 6:35 AM IST

ടോക്കിയോ : വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.57ഓടെയായിരുന്നു ചലനം. സുനാമി മുന്നറിയിപ്പില്ല. കഷീറോ, നെമൂറോ നഗരങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുവഭപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോർട്ട്.