ചെലവഴിച്ചത് 471.13 കോടി.

Monday 27 February 2023 12:27 AM IST

കോട്ടയം . സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ സംസ്ഥാന പ്ലാൻ പദ്ധതികൾക്കായി ജില്ലയിൽ ഇതുവരെ വിവിധ വകുപ്പുകൾ ചെലവിട്ടത് 247.63 കോടി രൂപയെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്. 100 ശതമാനം കേന്ദ്രസർക്കാർ പിന്തുണയുള്ള പദ്ധതികളിൽ 3.29 കോടി രൂപയും മറ്റു കേന്ദ്രസർക്കാർ പദ്ധതികളിൽ 220.20 കോടി രൂപയും ചെലവഴിച്ചെന്നു ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. മൊത്തം 471.13 കോടി രൂപയാണ് ചെലവഴിച്ചത്. അനുവദിച്ച തുകയിൽ 12 ഓഫീസുകൾ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. സേവനം നിറുത്തിയ പാസ്‌പോർട്ട് സേവാകേന്ദ്രം കോട്ടയത്തു തന്നെ നിലനിറുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.