ബീച്ച് അംബ്രല്ല  വിതരണം.

Monday 27 February 2023 12:30 AM IST

കോട്ടയം . ജില്ലയിലെ വഴിയോര ലോട്ടറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തിൽ സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ എസ് അനിൽകുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ എസ് പ്രിയ, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ സി എൻ മധുസൂദന കൈമൾ, സംഘടനാപ്രതിനിധികളായ ടി എസ് എൻ ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, എം ആർ ഷാജി, ഒളശ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.