വെബിനാർ മാർച്ച് 4 ന്.

Monday 27 February 2023 12:34 AM IST

കോട്ടയം . പഠനത്തോടൊപ്പം സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാലയളവിൽ തുടങ്ങാവുന്ന സംരംഭത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രനർഷിപ്പ് ഡവലപ്പ്മെന്റ് മാർച്ച് നാലിന് 'സ്റ്റുഡന്റ് എന്റപ്രനർഷിപ്പ് ആൻഡ് സെൽഫ് ഡവലപ്പ്മെന്റ് 'എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് 12 വരെ സൂം പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുക. വെബ്സൈറ്റ് : www.kied.info. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഫോൺ 04 84 25 50 32 2, 25 32 89 0.