കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. എം.കെ. സുദർശനും അംഗങ്ങളും ചുമതലയേറ്റു

Monday 27 February 2023 12:00 AM IST
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ ഡോ. എം.കെ.സുദർശനും അംഗങ്ങളായ എ.ബി. മുരളീധരനും, പ്രേംരാജ് ചുണ്ടലാത്തും മന്ത്രിമാരായ കെ.രാധകൃഷ്ണൻ, ആർ.ബിന്ദു, മേയർ എം.കെ.വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി.ശോഭന എന്നിവർക്ക് ഒപ്പം

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. എം.കെ. സുദർശനും അംഗങ്ങളായി എ.ബി. മുരളീധരനും പ്രേംരാജ് ചുണ്ടലാത്തും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം കമ്മിഷണർ (ഇൻ ചാർജ്ജ്) ആൻഡ് സെക്രട്ടറി പി.ഡി. ശോഭന സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.ഡി.ആർ.ബി ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, ആരോഗ്യ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹൻദാസ് കുന്നുമ്മൽ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പെരുവനം കുട്ടൻമാരാർ, സുന്ദർമേനോൻ, പി. കെ. ഷാജൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിനയൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, വി. നന്ദകുമാർ, അഡ്വ. എം.എം. കൃഷ്ണനുണ്ണി, ഡെപ്യൂട്ടി കമ്മിഷണർ പി. ബിന്ദു , ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു ആർ. പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

പൂരം പ്രദർശന നഗരിയുടെ വാടക പുതുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും പൂരം പ്രദർശന കമ്മിറ്റിയുമായി ചർച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ. ക്ഷേത്രങ്ങളുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് നടപ്പിൽ വരുത്തുന്നതാണ് മാലിന്യനിർമ്മാജനത്തിന് വേണ്ട കാര്യങ്ങൾ നടപ്പിലാക്കുവാനും ക്ഷേത്ര വരുമാനത്തിന് പുമേയുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും നടപ്പിലാക്കും ക്ഷേത്രഭൂമികൾ സംരക്ഷിക്കുന്നതിന് നിയമപരമായി തന്നെ ഉറപ്പുവരുത്തും.

- ഡോ. എം.കെ.സുദർശൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്