കോട്ടയം സംഘത്തെ നയിച്ചത് തിരുവഞ്ചൂർ.

Monday 27 February 2023 12:32 AM IST

കോട്ടയം . റായ്പൂരിൽ മൂന്നു ദിവസമായി നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കോട്ടയം സംഘത്തെ നയിച്ചത് കെ പി സി സി അച്ചടക്ക സമിതി അദ്ധ്യക്ഷനും മുൻ ആഭ്യന്തര മന്ത്രിയും കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കെ പി സി സി ജനറൽ സെക്രട്ടറി പി എ സലീം, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ചാണ്ടി ഉമ്മൻ, ജാൻസ് കുന്നപ്പള്ളി, ടി ഡി പ്രദീപ് കുമാർ, സുധാ കുര്യൻ, ജോബിൻ ജേക്കബ് എന്നിവരാണ് എ ഐ സി സി പ്രതിനിധികളായി പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തത്. സംഘം ഇന്ന് തിരിച്ചെത്തും.