സർട്ടിഫിക്കറ്റ് കൈമാറി.
Monday 27 February 2023 1:10 AM IST
ചങ്ങനാശേരി . പായിപ്പാട് പൊടിപ്പാറ അക്ഷയ കേന്ദ്രത്തിന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ജോബ് മൈക്കിൾ എം.എൽ.എ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ സംഭാവന ചെയ്ത ഉപഹാരം സംരംഭക ദീപാ എസ് നായർക്ക് ജില്ല ഐ ടി കോർഡിനേറ്റർ റീന നൽകി. പായിപ്പാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ വിജയകളാകുന്നവർക്കുള്ള ക്യാഷ് അവാർഡിനുള്ള ഫണ്ട് പി ടി എ പ്രസിഡന്റ് മാടപ്പള്ളി ബ്ലോക്ക് മെമ്പർ വിനു ജോബിൽ നിന്ന് ഏറ്റുവാങ്ങി. സെന്ററിലെ ജീവനക്കാർക്കുള്ള ബോണസും വിതരണം ചെയ്തു. പഞ്ചായത്ത് അംഗം മുബാഷ് ഇസ്മയിൽ പങ്കെടുത്തു.