ചലച്ചിത്രപ്രേമികളുടെ ഒഴുക്ക്,​ മേള ഹൗസ്ഫുൾ.

Monday 27 February 2023 12:14 AM IST

കോട്ടയം . കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സിനിമാപ്രേമികളുടെ ഒഴുക്ക്. സമീപ ജില്ലകളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളും അനശ്വര, ആഷ, സി എം എസ് കോളജ് തിയേറ്ററിലേക്ക് എത്തി. വിദേശികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. വിദ്യാർത്ഥികളടക്കം 1307 പ്രതിനിധികളാണ് മേളയിൽ രജിസ്റ്റർ ചെയ്തത്. ഇന്നലെ പ്രദർശനത്തിന് മുന്നേ തിയേറ്ററിന് മുന്നിൽ നീണ്ട നിരയായിരുന്നു. ഹൗസ്ഫുള്ളായിരുന്നു പ്രദർശനങ്ങൾ. സിദ്ധാർത്ഥ് ശിവ, കെ എം കമൽ തുടങ്ങി ചലച്ചിത്ര സംവിധായകരും തങ്ങളുടെ സിനിമയുടെ പ്രദർശനത്തിനെത്തി. നിരവധി അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും സിനിമ ഇന്ന് പ്രദർശിപ്പിക്കും. സി എം എസ് കോളേജ് തിയേറ്ററിൽ 2.30 നാണ് പ്രദർശനം. അഭിലാഷ് എസ് ആണ് സംവിധായകൻ.

സെർബിയൻ സിനിമ വർക്കിംഗ് ക്ലാസ് ഹീറോസ് ഇന്ന് രാവിലെ 9.15 നും, നൻപകൽ നേരത്ത് മയക്കം വൈകിട്ട് മൂന്നിനും അനശ്വരയിൽ പ്രദർശിപ്പിക്കും.