സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

Monday 27 February 2023 12:06 AM IST
തായിനേരി ഗ്രാന്മ മുച്ചിലോട് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: തായിനേരി ഗ്രാന്മ മുച്ചിലോട്, മുത്തത്തി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ "ഉഷസ്സ് " സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തായിനേരി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. കെ.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജബ്ബാർ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി. ബാലൻ, ടി. വിശ്വനാഥൻ, കെ.കെ. കൃഷ്ണൻ, പി. ശ്യാമള, ബി. ബബിൻ, ജാക്സൺ ഏഴിമല, കെ. ശ്രീധരൻ സംസാരിച്ചു. പ്രകാശൻ പയ്യന്നൂർ സ്വാഗതവും വി.വി. നന്ദിത നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ദന്തരോഗം, കാഴ്‌ച, പ്രഷർ, ഷുഗർ പരിശോധന, ഡയറ്റീഷ്യൻ, വിദ്യാർഥികൾക്കും മറ്റും ആവശ്യമായ കൗൺസിലിങ് എന്നിവയും സൗജന്യ മരുന്ന് വിതരണവും നടന്നു.