ചുവട് 2023: ബാലസഭ പഠനയാത്ര നടത്തി

Monday 27 February 2023 12:08 AM IST
പഠനയാത്ര ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പഠനത്തിനും വിനോദത്തിനും പ്രാധാന്യം നൽകി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീയുടെ കീഴിലുള്ള ബാലസഭ കുട്ടികൾ പഠന യാത്ര നടത്തി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ചുവട് 2023 എന്ന പദ്ധതിയുടെ ഭാഗമായാണ് ആയിറ്റി കടവ്, ഇടയിലക്കാട്, വലിയ പറമ്പ് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തിയത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ പനയാൽ, വരുൺ ഗോപി എന്നിവർ ക്ലാസുകളെടുത്തു. കൗൺസിലർ കെ.വി സുശീല, മെമ്പർ സെക്രട്ടറി ജയചന്ദ്രൻ മോനാച്ച, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ കെ.വി ഉഷ, പി. രതിക, പി. സുധ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ. സുജിനി സ്വാഗതവും ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി നന്ദിയും പറഞ്ഞു.