ഏപ്രിലിൽ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ

Monday 27 February 2023 6:00 AM IST

20ന് കാതൽ, 28ന് ഏജന്റ്

പ്രേ​ക്ഷ​ക​രെ​ ​ആ​വേ​ശ​ഭ​രി​ത​രാ​ക്കി​ ​ഏ​പ്രി​ൽ​ ​മാ​സം​ ​ര​ണ്ട് ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സി​ന്.​ ​മ​മ്മൂ​ട്ടി​യും​ ​സം​വി​ധാ​യ​ക​ൻ​ ​ജി​യോ​ ​ബേ​ബി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​കാ​ത​ൽ​ ​ദി​ ​കോ​ർ​ ​ഇൗ​ദ് ​റി​ലീ​സാ​യി​ ​ഏ​പ്രി​ൽ​ 20​ന് ​ പ്രദർശനത്തിന് .തെ​ലു​ങ്ക് ​ചി​ത്രം​ ​ഏ​ജ​ന്റ് 28​ന് ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​എ​ത്തും.​പു​തു​വ​ർ​ഷ​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​മാ​ണ് ​കാ​ത​ൽ.​ ​കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ജ്യോ​തി​ക​യാ​ണ് ​കാ​ത​ലി​ൽ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക.​ ​മ​മ്മൂ​ട്ടി​യും​ ​ജ്യോ​തി​ക​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​കാ​ത​ലി​ന്റെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ജ്യാേ​തി​ക​യു​ടെ​ ​ക​രി​യ​റി​ലെ​ ​മൂ​ന്നാ​മ​ത്തെ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ് ​കാ​ത​ൽ.​ ​ലാ​ലു​ ​അ​ല​ക്സ്,​ ​മു​ത്തു​മ​ണി,​ ​സു​ധി​ ​കോ​ഴി​ക്കോ​ട്,​ ​ചി​ന്നു​ ​ചാ​ന്ദി​നി,​ ​അ​ന​ഘ​ ​അ​ക്കു,​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​നും​ ​പോ​ൾ​സ​ൺ​ ​സ്ക​റി​യ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​സാ​ലു​ ​കെ.​ ​തോ​മ​സ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വേ​ഫെ​റെ​ർ​ ​ഫി​ലിം​സ് ​ചി​ത്രം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്നു.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ് ​ഏ​ജ​ന്റ്.​മ​ഹാ​ദേ​വ് ​എ​ന്ന​ ​മി​ലി​ട്ട​റി​ ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷ​മാ​ണ് ​മ​മ്മൂ​ട്ടി​ക്ക്. ​ തെ​ലു​ങ്കി​ലെ​ ​യു​വ​താ​രം​ ​അ​ഖി​ൽ​ ​അ​ഖി​നേ​നി​ ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ഏ​ജ​ന്റ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്.​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖം​ ​സാ​ക്ഷി​ ​വൈ​ദ്യ​ ​ആ​ണ് ​നാ​യി​ക. ​യു​വ​ ​സം​വി​ധാ​യ​ക​രി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സു​രേ​ന്ദ​ർ​ ​റെ​ഡ്ഡി​ ​ആ​ണ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ .​ ​രാ​കു​ൽ​ ​ഹെ​രി​യ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു. ഹി​പ്പോ​പ്പ് ​ത​മി​ഴ​ൻ​ ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​എ.​കെ.​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​യും​ ​സു​രേ​ന്ദ​ർ​ 2​ ​സി​നി​മ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ​രാ​മ​ബ്ര​ഹ്മം​ ​സു​ങ്ക​ര​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്നു.