പുതുവഴിയിൽ പ്രിയദർശൻ, കൊറോണ പേപ്പേഴ്സ് ടൈറ്റിൽ ലുക്ക്
Monday 27 February 2023 6:00 AM IST
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം എന്നാണ് ടൈറ്റിൽ ലുക്ക് നൽകുന്ന സൂചന. ഏപ്രിലിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഗായത്രി ശങ്കർ ആണ് നായിക. സിദ്ധിഖ്, സന്ധ്യ ഷെട്ടി,മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി, ബാബു അന്നൂർ, നന്ദു പൊതുവാൾ, പി .പി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി കോശി, സതി പ്രേംജി എന്നിവരാണ് മറ്റ് താരങ്ങൾ.ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. എൻ.എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ്. മണി ഛായാഗ്രാഹണം നിർവഹിക്കുന്നു.
പി.ആർ. ഒ പി. ശിവപ്രസാദ്.