സംവിധായക പ്രതിഭകളുടെ കരുമേഘങ്കൾ കലൈകിൻട്രന
തമിഴിലെ പ്രശസ്ത ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ തങ്കർ ബച്ചാൻ ഒരുക്കുന്ന കരുമേഘങ്കൾ കലൈകിൻട്രന എന്ന ചിത്രത്തിൽ അഭിനേതാക്കളായി ഭാരതിരാജ, എസ്. എ. ചന്ദ്രശേഖരൻ, ഗൗതം മേനോൻ.പ്രതിഭാധനരായ ഈ സംവിധായകർക്കൊപ്പം തങ്കർ ബച്ചാനും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തങ്കർ ബച്ചാൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു. അദിതി ബാലൻ ആണ് മറ്റൊരു പ്രധാന താരം. വൈരമുത്തു ഗാനരചനയും ജി.വി.പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഏകാമ്പരമാണ് ഛായഗ്രാഹകൻ. വാവ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി. വീര ശക്തിയാണ് നിർമ്മാണം. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.