മുസ്‌ലിംകളെ മുൻ നിർത്തിയ നീക്കങ്ങൾ അവസാനിപ്പിക്കണം : മുസ്‌ലിം ലീഗ്

Monday 27 February 2023 12:44 AM IST

തൃശൂർ: തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മുസ്ലിംകളെ മുൻനിർത്തിയുള്ള നീക്കങ്ങൾ എല്ലാവരും അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജില്ലാ സമ്മേളന പ്രമേയം ആവശ്യപെട്ടു. ഇത് നാളിത് വരെ മുസ്ലിംകളെ കൂടുതൽ അരുക് വൽക്കരിക്കുന്നതിന് മാത്രമേ ഉപകരിച്ചിട്ടുള്ളൂ. സമാപന യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.അമീർ സ്വാഗതം പറഞ്ഞു. ഇ.പി.കമറുദ്ധീൻ, ആർ.വി.അബ്ദുൽ റഹീം, കെ.എ.ഹാറൂൺ റഷീദ്, വി.കെ.മുഹമ്മദ്, പി.കെ മുഹമ്മദ്,ഹാഷിം തങ്ങൾ പ്രസംഗിച്ചു.