നിക്ഷേപ സമാഹരണ യജ്ഞം
Monday 27 February 2023 12:51 AM IST
അമ്പലപ്പുഴ: കരുമാടി സർവീവീസ് സഹകരണബാങ്ക് നമ്പർ 1411ന്റെ 43-ാമത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം നവകേരളീയം കുടിശ്ശിക നിവാരണം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി. ഷിബു അദ്ധ്യക്ഷനായി. ബാങ്ക് ഭരണ സമിതി അംഗം ബി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ എം ആൻഡ് ബി കൺസ്ട്രക്ഷൻ ഉടമ പി. മധുവിൽ നിന്നു ആദ്യ നിക്ഷേപം സ്വീകരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ജയരാജ്, ഗ്രാമ പഞ്ചായത്ത് അംഗം അജീഷ്, പാടശേഖരം സെക്രട്ടറി എസ്. രാധാകൃഷ്ണൻ നായർ, ഭരണ സമിതി അംഗങ്ങളായ സതീശൻ, സിബി, ഗീത എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണ സമിതി അംഗം ബി. ശ്രീകുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി സുലേഖ നന്ദിയും പറഞ്ഞു.