കായൽ ശുചീകരണ സംരക്ഷണ യജ്ഞം

Monday 27 February 2023 12:05 AM IST
ലേക്ക് ക്ലീനിംഗ് ആൻഡ് പ്രോട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനത്തിന്റെയും മാലിന്യ ശേഖരണത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചപ്പോൾ

ആലപ്പുഴ: കായലിന്റെ നന്മയ്ക്കായി നമുക്കൊന്നിക്കാം എന്ന സന്ദേശത്തോടെ ആലപ്പുഴ പുന്നമട നെഹ്രുട്രോഫി വാർഡുകൾ കേന്ദമാക്കി ലേക്ക് ക്ലീനിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ഫിനിഷിംഗ് പോയിന്റ് ടെർമിനൽ ഹാളിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും മാലിന്യ ശേഖരണത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ പുന്നമട കായലിലെയും നഗരത്തിലെ കനാലുകളിലെയും പരിസര ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം. ഗ്രൂപ്പ് പ്രസിഡന്റ് ബോബൻ സിത്താര അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. വിനിത, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു, കൗൺസിലർമാരായ കെ.കെ.ജയമ്മ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ജി.ശ്രീലേഖ, ഗ്രൂപ്പ് ഭാരവാഹികളായ എസ്.ഡി. അഭയദേവൻ, കെ.സലികുമാർ, സാരഥി, സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.