ഫിറ്റ്നസ് ബസ് 28 ന് തൃശൂരിൽ

Sunday 26 February 2023 11:29 PM IST

തൃശൂർ: കായിക യുവജന കാര്യാലയവും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആൻഡ് ആന്റി ഡ്രഗ് അവയർനെസ് കാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കാനായി പര്യടനം നടത്തുന്ന ഫിറ്റ്‌നസ് ബസ് നാളെ തൃശൂരിലെത്തും. നാളെ ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നിന്നാണ് ബസിന്റെ പര്യടനം ആരംഭിക്കുക. മാർച്ച് ഒന്നിന് രാവിലെ ചാവക്കാട്, പുത്തൻകടപ്പുറം ജി.ആർ.എഫ്.ടി ഹൈസ്‌കൂളിലും ഉച്ചയ്ക്ക് ശേഷം കുന്നംകുളം തൃശൂർ സ്‌പോർട്‌സ് ഡിവിഷനിലും ബസെത്തി കായിക ക്ഷമതാ പരിശോധന നടത്തും. മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലാണ് പരിശോധന. മാർച്ച് മൂന്നിന് രാവിലെ ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ഉച്ചയ്ക്ക് ശേഷം കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ബസെത്തും. 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതയാണ് പരിശോധിക്കുക. ഫോൺ 8590854225