തൃശൂർ സാംസ്‌കാരികോത്സവം 17, 18 തീയതികളിൽ

Monday 27 February 2023 12:45 AM IST

തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന കലാസാംസ്കാരികോത്സവം മാർച്ച് 17, 18 തീയതികളിലായി കേരള സംഗീത നാടക അക്കാഡമിയിലെ റീജ്യണൽ തിയറ്ററിലും വടക്കേചിറ പരിസരത്തുമായി നടക്കും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ, സാഹിത്യ, സംഗീതനാടക, ലളിതകലാ അക്കാഡമികൾ, കലാമണ്ഡലം ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പ്രാദേശിക കലാകാരൻമാരെയും വിവിധ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുക. 17ന് രാവിലെ 10 മണിക്ക് റീജ്യണൽ തീയേറ്ററിൽ ആരംഭിച്ച് 18ന് വൈകിട്ട് വടക്കേച്ചിറ പരിസരത്ത് സമാപിക്കുന്ന രീതിയിലായിരിക്കും പരിപാടികളെന്ന് കളക്ടർ ഹരിത വി കുമാർ പറഞ്ഞു. സാംസ്‌കാരിക പരിപാടിയുടെ സമാപനവും വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ പ്രഖ്യാപനവും കലാസന്ധ്യയും വടക്കേച്ചിറയിൽ നടക്കും.