ലോഗോ പ്രകാശനം
Monday 27 February 2023 2:00 AM IST
തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ.മാത്യൂസ് മാർ പോളി കാർപസ് പ്രകാശനം ചെയ്തു.ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. ഇമാം അഹമ്മദ് ബാഖവി, മുഹമ്മദ് ബഷീർ ബാബു, എ.എൽ.എം. കാസിം, ആമച്ചൽ ഷാജഹാൻ, എം.എ. ജലീൽ, വിഴിഞ്ഞം നൂറുദ്ധീൻ, ബീമാപള്ളി സക്കീർ, നേമം ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. എം. മുഹമ്മദ് മാഹീൻ സ്വാഗതവും കണിയാപുരം ഇ.കെ. മുനീർ നന്ദിയും പറഞ്ഞു.