ധർണ നടത്തി

Monday 27 February 2023 2:34 AM IST

തിരുവനന്തപുരം:ഡി.എ കുടിശിക അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ടീചേഴ്സ് സെന്റർ ( കെ.എസ്.ടി.സി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ജനതാദൾ (എസ് ) സംസ്ഥാന കൗൺസിൽ അംഗം തെന്നൂർക്കോണം ബാബു ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി.ജനറൽ സെക്രട്ടറി റേനീഷ്‌ വിൽസൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ചേപ്പാട് സന്തോഷ്‌കുമാർ , ട്രഷറർ വൈ.വിനോദ്, മായ, രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.