ബലൂചിസ്ഥാനിൽ സ്ഫോടനം : 4 മരണം
Monday 27 February 2023 6:28 AM IST
കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് മരണം 14 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ബർഖാൻ ജില്ലയിലെ തിരക്കേറിയ രാഖ്‌നി ബസാർ മേഖലയിൽ മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങൾക്കും കടകൾക്കും കേടുപാടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.