ബി ടി എസിന്റെ രൂപസാദൃശ്യം കിട്ടാൻ ചെലവാക്കിയത് രണ്ട് കോടി; അബദ്ധം മനസിലാക്കി പഴയ രൂപത്തിലേയ്ക്ക് മാറാൻ ഒരുങ്ങി ഒലി ലണ്ടൻ

Monday 27 February 2023 3:47 PM IST

ലണ്ടൻ: പ്രശസ്ത കൊറിയൻ ബാൻഡ് ബി ടി എസിലെ അംഗങ്ങളെപ്പോലെ തോന്നാൻ നിരവധി ശസ്ത്രക്രിയകൾ നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറാണ് ഒലി ലണ്ടൻ. ബി ടി എസിലെ ഗായകൻ പാർക്ക് ജിമിന്റെ രൂപസാദൃശ്യം ലഭിക്കാൻ 18ഓളം ശസ്ത്രക്രിയയാണ് ബ്രീട്ടിഷുകാരനും ഗായകനുമായ ഒലി ലണ്ടൻ ചെയ്തത്. ഇതിനേത്തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും ഒലി നേരിട്ടിരുന്നു. എന്നാൽ രൂപമാറ്റാൻ ഉള്ള തന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് ഇപ്പോൾ ഒലി ലണ്ടൻ പറയുന്നത്.

തനിക്ക് ആൺകുട്ടിയായി തന്നെ ജീവിച്ചാൽ മതിയെന്ന് പറഞ്ഞ് പഴയ രൂപത്തിലേയ്ക്ക് വരാനുള്ള ശസ്ത്രക്രിയകൾ അദ്ദേഹം നടത്തി വരുകയാണ്. ലിംഗ മാറ്റ ശസ്ത്രക്രിയ നടന്നതായാണ് റിപ്പോർട്ട്. പഴയ രൂപം ലഭിക്കാൻ ഏകദേശം 300,000 ഡോളറാണ് ഒലി ചെലവഴിച്ചത്. ബ്രിട്ടീഷുകാരനിലേയ്ക്ക് തിരിയാൻ താൻ തീരുമാനിച്ചതായി അദ്ദേഹം 2022 ന്റെ അവസാനത്തോടെ അറിയിച്ചിരുന്നു. കൊറിയക്കാരുടെ രൂപം ലഭിക്കാൻ രണ്ട് കോടിയോളം ഒലി ചെലവാക്കിയത്. ഇപ്പോൾ വീണ്ടും സ്വന്തം രൂപത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ്. 32 വയസുള്ള ഒലി ഏകദേശം 32ഓളം ശസ്ത്രക്രിയകൾക്ക് വിധേയനായതായി റിപ്പോർട്ടുണ്ട്.

കൗമാരക്കാരനായിരുന്നപ്പോൾ തന്റെ രൂപത്തെ എല്ലാവരും കളിയാക്കിയിരുന്നതായും ഒരു സ്ത്രീയെ പോലെയാണ് തന്നെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് കൊറിയൻ സംസ്കാരത്തോട് ആകർഷണം തോന്നിയതെന്നും അങ്ങനെയാണ് അവരെ പോലെ ആവാൻ ശ്രമിച്ചതെന്നും ഒലി പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്ന് ഇപ്പോൾ മനസിലായതായും ഒലി ലണ്ടൻ അറിയിച്ചു.

Advertisement
Advertisement